വിവാഹത്തലേന്ന്
നാളെ വീടിനുമു൯പിലായ് ഒരുങ്ങുന്ന
മേടയില്‍ നിന്ന് മറെറാരാണി൯ കൈപിടിച്ച്
ഭാര്യയെന്ന കപടവേഷം എനിക്കണിയണം
നിന്റെ ചുംമ്പനച്ചൂടേററു പൊള്ളിയ നെററി
എനിക്കിനി മണമുള്ള കുംകുമക്കറയാല് മറയ്ക്കണം ,
വലംപിരിശംഗിനാല് നീ തീര്ത്തൊരാമാലയൊന്നൂരി
പൊന്നി൯ കരിമണിയും ഒപ്പം പവനില്‍
തീര്‍ത്ത ഭാരിച്ച താലിയും ചാര്‍ത്തണം ,
നെയ്ത സ്വപനങ്ങളേയും നീ ചൊന്ന
കവിതയും ഒരേ ചിതയിലിട്ടു
കത്തിക്കണം,
മഴയെ വെറുക്കണം, പ്രണയം മറക്കണം,
കരയാ൯ പടിക്കണം , ചിരിക്കാ൯ മറക്കണം,
ഇനി നാലുചുവരുകള്‍ക്കുള്ളിലായ്
നിന്റെതല്ലാത്ത ചൂടേററുറങ്ങണം,
നാണം നടിക്കണം, പ്രേമം നടിക്കണം,
കാമം
നടിക്കണം,
നല്ലൊരു നടിയായ് തീരണം,
നിരവധി വേഷങ്ങള്‍ , ഭാവങ്ങള്‍ കെട്ടിയാടണം,
എന്നില്‍ വളരുന്ന നിന്റെ ഭ്രൂണത്തിനു
മറെറാരഛനെ ചൂണ്ടികൊടുക്കണം ,
ഒടുവിലായ്,
ഇതിനൊന്നുമാകില്ലയെന്നു തിരിചറിയ്കയില് ,
മച്ചിന് മുകളിലെങ്ങോ കിടക്കുന്ന
ഒരു മുഴം കയറിനായ് തിരയണം.
Hi,
ReplyDeleteThere r so many other options ... Don't use coir ... Pls think differently.... While do so....
subin bro : please suggest me the other ways..
ReplyDelete@ soumya R : she didn't mention it's coir. Maybe she's trying to find a plastic rope!
ReplyDeletegood one......
ReplyDeleteThis comment has been removed by the author.
ReplyDelete