Friday, 30 September 2016


ആമിയുടെ നീര്‍മാതളപ്പൂവുകള്‍ നീ
എനിക്കു സമ്മാനിക്കണം.

നമ്മുടെതായ ഭാഷകളില്‍ നമുക്കു
പ്രണയം കൈമാറാം.

പ്രായത്തിന്‍റെ  അളവുകോലാല്‍
പ്രണയത്തിനു പരിതികള്‍ നിശ്ചയിക്കുന്നവര്‍ക്ക് മുന്നില്‍
ചുണ്ടുകള്‍കോര്‍ത്തുകൊണ്ടു നമുക്കു പ്രണയിക്കാം.

പൂക്കാത്ത പാലകളിന്‍
ചുവട്ടില്‍നിന്നുകൊണ്ട് നമുക്കു പ്രണയം പങ്കിടാം .

നമ്മുടെ ഭോഗനിശ്വാസങ്ങളുടെ ചൂടുപറ്റി
മോക്ഷമറ്റ പാലപൂവുകള്‍
ദ്യമായൊന്നു പൂക്കട്ടെ

നിദ്ര തീണ്ടാത്ത എന്‍റെ കണ്ണുകളില്‍
നിനക്ക് നിന്‍റെ ചുണ്ടുകളെ ഒളിപ്പിക്കാം.

ഉന്മാദം ഒരു രാജ്യമായി പ്രഖ്യാപിച്ച് നമുക്കതിന്‍റെ
നിയോണ്‍ വെളിച്ചം അതിരു പങ്കിടാന്‍
വരാത്ത ഇടനാഴികളിന്‍ മറയില്‍നിന്നുകൊണ്ട്
പ്രണയത്തെ ഭോഗിക്കാം.

രാത്രികള്‍ അവസാനിക്കാത്തിടത്തു
വെളിച്ചത്തെ ഭയക്കാതെ സഞ്ചരിക്കാം.

ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍
ശൈത്യം എല്ലു തുളയ്ക്കുമ്പോളും

പരസ്പരം കണ്ണുകളില്‍മാത്രം നോക്കിയിരിക്കാം,
ഒരു വിരലിനാല്‍ പോലും സ്പര്‍ശിക്കാതെ.


11 comments:

  1. നിദ്ര തീണ്ടാത്ത എന്‍റെ കണ്ണുകളില്‍

    നിനക്ക് നിന്‍റെ ചുണ്ടുകളെ ഒളിപ്പിക്കാം.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. പരസ്പരം കണ്ണുകളില്‍മാത്രം നോക്കിയിരിക്കാം,
    ഒരു വിരലിനാല്‍ പോലും സ്പര്‍ശിക്കാതെ

    ReplyDelete
  4. പരസ്പരം കണ്ണുകളില്‍മാത്രം നോക്കിയിരിക്കാം,
    ഒരു വിരലിനാല്‍ പോലും സ്പര്‍ശിക്കാതെ

    ReplyDelete
  5. Nintte varikal ennum enikku preeyapettadanu ! Orupadu ezhutanam....

    ReplyDelete
  6. Nintte varikal ennum enikku preeyapettadanu ! Orupadu ezhutanam....

    ReplyDelete
  7. That’s a juicy blend of classic and modern outlook
    Of romance and pragmatism
    Of imagination n experience…

    ReplyDelete
  8. നന്നായി, നല്ല വരികൾ..
    ഒന്ന് കൂടി എഡിറ്റ് ചെയ്ത് വജ്രശോഭ വരുത്താമായിരുന്നു..
    ആശംസകളോടെ.

    ReplyDelete