ഇന്നു അവന്‍റെ ജന്മദിനമാണ്
ഞാന്‍ മറന്നെന്നു നടിച്ചത് നിന്നിലെ
വ്യഗ്രത കാണാന്‍ വേണ്ടിമാത്രമായിരുന്നു
ഞാന്‍ ദരിദ്രയാണെന്നു അറിഞ്ഞുകൊണ്ടാകണം
നീ എന്നിലെ കവിതയെമാത്രം സമ്മാനമായി ചോദിച്ചത്
മഞ്ഞമന്ദാങ്ങളെ നിങ്ങളിന്നു അവനായ് പൂക്കുക
എന്നിലെ വര്‍ണ്ണങ്ങളിന്നില്ല
മേഘങ്ങളേ നിങ്ങളിന്നു അവനായ് മാത്രമയൊന്നു പെയ്യുക
എന്നിലെ ആദ്രത ഇന്നു മരുഭൂമി കണക്കെയാണ്
കാഥികരെ കവികളെ നിങ്ങളിന്നു അവനായ് മാത്രമൊന്നെഴുതുക
എന്നിലെ വാക്കുകള് കവിതകള് ഇന്നു ദരിദ്രരാണ്
Cash kalanjittu oru birthday 🎂 wishes onum namuku Venda mole...
ReplyDelete