Thursday, 20 October 2016

അമ്മേ,
അറിഞ്ഞില്ല നിന്‍ വേദന ഒരിക്കലും
അറിയുവാന്‍ ശ്രമിച്ചുമില്ല

രാമരാവണ കഥകള്‍ ചൊല്ലിയും
കള്ളകൃഷ്ണനിന്‍  കുസൃതികള്‍ ഓതിയും
കൌതുകങ്ങളാല്‍ നിറച്ചു നീയെന്‍ ബാല്യം

എന്തിനെന്‍ കുഞ്ഞിനെ നനയിപ്പൂ എന്നുചോല്ലി
മഴയെ പഴിച്ചുനീ
കിഴുചെലയെങ്കിലും നീ അതിനൊരു കുടയായ് മാറ്റി.

ഒരു  ഉടുചേല  പോലുമില്ലമ്മേ  നിനക്ക്
എന്നിട്ടെന്തേ  പട്ടുടുപ്പുകളാല്‍  നിറയ്ക്കുന്നെന്‍  അലമാര

ഓര്‍ക്കുന്നു ഇന്നുമെന്‍ വിദ്യാലയത്തിന്‍ ആദ്യനാള്‍
ഒരു മിന്നായം പോലവേ
ഉമ്മറപടിയിലിരുന്നെന്‍  കുഞ്ഞിക്കുടയും പിടിച്ച്
കരയാതെ മകളെ എന്നു പറയാതെ പറഞ്ഞ നിന്‍ കണ്‍കളെ മറപ്പതെങ്ങനെ .

കാലങ്ങള്‍ നല്‍കിയ കരുത്തിനാല്‍ നിന്നെ
പുഛ്ചിച്ചു  തള്ളിയ നാള്‍ക്കളെ  ശപിക്കുന്നു ഞാന്‍ ഇന്ന്

അമ്മെ അറിയുന്നു നിന്‍ വേദനയിപ്പോള്‍
പൊഴിക്കുന്നു കണ്ണുനീര്‍ നിനക്കായ്‌.

Wednesday, 19 October 2016


ഒരു  ഉടുചേല  പോലുമില്ലമ്മേ  നിനക്ക്
എന്നിട്ടെന്തേ  പട്ടുടുപ്പുകളാല്‍  നിറയ്ക്കുന്നെന്‍  അലമാര 

Friday, 30 September 2016


ആമിയുടെ നീര്‍മാതളപ്പൂവുകള്‍ നീ
എനിക്കു സമ്മാനിക്കണം.

നമ്മുടെതായ ഭാഷകളില്‍ നമുക്കു
പ്രണയം കൈമാറാം.

പ്രായത്തിന്‍റെ  അളവുകോലാല്‍
പ്രണയത്തിനു പരിതികള്‍ നിശ്ചയിക്കുന്നവര്‍ക്ക് മുന്നില്‍
ചുണ്ടുകള്‍കോര്‍ത്തുകൊണ്ടു നമുക്കു പ്രണയിക്കാം.

പൂക്കാത്ത പാലകളിന്‍
ചുവട്ടില്‍നിന്നുകൊണ്ട് നമുക്കു പ്രണയം പങ്കിടാം .

നമ്മുടെ ഭോഗനിശ്വാസങ്ങളുടെ ചൂടുപറ്റി
മോക്ഷമറ്റ പാലപൂവുകള്‍
ദ്യമായൊന്നു പൂക്കട്ടെ

നിദ്ര തീണ്ടാത്ത എന്‍റെ കണ്ണുകളില്‍
നിനക്ക് നിന്‍റെ ചുണ്ടുകളെ ഒളിപ്പിക്കാം.

ഉന്മാദം ഒരു രാജ്യമായി പ്രഖ്യാപിച്ച് നമുക്കതിന്‍റെ
നിയോണ്‍ വെളിച്ചം അതിരു പങ്കിടാന്‍
വരാത്ത ഇടനാഴികളിന്‍ മറയില്‍നിന്നുകൊണ്ട്
പ്രണയത്തെ ഭോഗിക്കാം.

രാത്രികള്‍ അവസാനിക്കാത്തിടത്തു
വെളിച്ചത്തെ ഭയക്കാതെ സഞ്ചരിക്കാം.

ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍
ശൈത്യം എല്ലു തുളയ്ക്കുമ്പോളും

പരസ്പരം കണ്ണുകളില്‍മാത്രം നോക്കിയിരിക്കാം,
ഒരു വിരലിനാല്‍ പോലും സ്പര്‍ശിക്കാതെ.


Monday, 19 September 2016

മാപ്പില്ല ഇനി ഞാന്‍മരിക്കുവോളം


അരുതെന്നു ചൊല്ലി ഞാന്‍ കേണപോഴും
കണ്ടില്ല നിന്‍ങ്ങളെന്‍ വേദന

കാമത്തിന്‍ വേരുകള്‍ ഇറക്കിയെന്‍ മേനിയില്‍
താതനെ കണ്ടതില്ല ഞാന്‍  നിങ്ങളില്‍
കണ്ടൊരു കിരാതനിന്‍ ക്രൂരത

ഓമനിചിരുന്നെൻ അധരങ്ങളെ ഒരിക്കലെൻ
ബാല്യത്തിലെന്നോ പിന്നീടതിൻമേലെങ്ങനെ
ദന്തക്ഷതങ്ങളേല്‍പ്പിച്ചുനീ 

താങ്ങയ് നില്ക്കേണ്ട  കൈകളെന്‍ ഉടുപ്പിന്‍
കുടുക്കുകള്‍ തിരഞ്ഞപ്പോള്‍ കരഞ്ഞിടാന്‍ തോന്നീല
സ്തബധയായ് നിന്നിട്ടിതെന്‍ അച്ഛനെന്നോയെന്നോര്‍ത്തുപ്പോയ് 

ഒരു പെന്നായതെന്‍ തെറ്റോ 
ഈ കിരാതനിന്‍ മകളായതൊ
ആരെ പഴിക്കേണ്ടു ഞാന്‍........


മാപ്പില്ല ഇനി ഞാന്‍ മരിക്കുവോളം

Sunday, 18 September 2016



കടമെടുത്ത അധരങ്ങള്‍ തിരികെ തരിക
നീ തന്ന കനവുകള്‍ മടക്കിനല്കാം
ഇനി ഒരു മഴയ്ക്കായ്ഞാന്ബാക്കി വയ്ക്കാം
നീ തന്ന ചുംബനതിന്‍ ചൂടിത്തിരി.
ഇന്നു അവന്‍റെ ജന്മദിനമാണ്
ഞാന്‍  മറന്നെന്നു നടിച്ചത് നിന്നിലെ
വ്യഗ്രത കാണാന്‍  വേണ്ടിമാത്രമായിരുന്നു
ഞാന്‍ ദരിദ്രയാണെന്നു അറിഞ്ഞുകൊണ്ടാകണം
നീ എന്നിലെ കവിതയെമാത്രം സമ്മാനമായി ചോദിച്ചത്

                       മഞ്ഞമന്ദാങ്ങളെ നിങ്ങളിന്നു അവനായ് പൂക്കുക
                      എന്നിലെ വര്‍ണ്ണങ്ങളിന്നില്ല
                      മേഘങ്ങളേ നിങ്ങളിന്നു അവനായ് മാത്രമയൊന്നു പെയ്യുക
                      എന്നിലെ ആദ്രത ഇന്നു മരുഭൂമി കണക്കെയാണ്
                      കാഥികരെ കവികളെ നിങ്ങളിന്നു അവനായ് മാത്രമൊന്നെഴുതുക
                      എന്നിലെ വാക്കുകള് കവിതകള് ഇന്നു ദരിദ്രരാണ്

വിവാഹത്തലേന്ന്‍


നാളെ   വീടിനുമു൯പിലായ്   ഒരുങ്ങുന്ന
മേടയില്  നിന്ന്  മറെറാരാണി൯  കൈപിടിച്ച്
ഭാര്യയെന്ന  കപടവേഷം  എനിക്കണിയണം

നിന്റെ ചുംമ്പനച്ചൂടേററു പൊള്ളിയ നെററി
എനിക്കിനി മണമുള്ള കുംകുമക്കറയാല്‍  മറയ്ക്കണം 

വലംപിരിശംഗിനാല്നീ  തീര്‍ത്തൊരാമാലയൊന്നൂരി
പൊന്നി൯  കരിമണിയും  ഒപ്പം  പവനില്‍ 
തീര്‍ത്ത  ഭാരിച്ച   താലിയും  ചാര്‍ത്തണം  ,

നെയ്ത  സ്വപനങ്ങളേയും  നീ  ചൊന്ന
കവിതയും  ഒരേ  ചിതയിലിട്ടു  കത്തിക്കണം,
മഴയെ  വെറുക്കണംപ്രണയം  മറക്കണം,
കരയാ൯  പടിക്കണം ചിരിക്കാ൯ മറക്കണം,

ഇനി  നാലുചുവരുകള്‍ക്കുള്ളിലായ്  
നിന്റെതല്ലാത്ത ചൂടേററുറങ്ങണം,
നാണം  നടിക്കണംപ്രേമം  നടിക്കണംകാമം  നടിക്കണം,
നല്ലൊരു  നടിയായ്  തീരണം,

നിരവധി  വേഷങ്ങള്‍ ഭാവങ്ങള്‍ കെട്ടിയാടണം,
എന്നില്‍ വളരുന്ന  നിന്‍റെ  ഭ്രൂണത്തിനു
മറെറാരഛനെ  ചൂണ്ടികൊടുക്കണം ,

ഒടുവിലായ്
ഇതിനൊന്നുമാകില്ലയെന്നു  തിരിചറിയ്കയില്‍ ,
മച്ചിന്‍   മുകളിലെങ്ങോ  കിടക്കുന്ന
ഒരു  മുഴം  കയറിനായ്  തിരയണം.