ആമിയുടെ നീര്‍മാതളപ്പൂവുകള്‍ നീ
എനിക്കു സമ്മാനിക്കണം.
നമ്മുടെതായ ഭാഷകളില്‍ നമുക്കു
പ്രണയം കൈമാറാം.
പ്രായത്തിന്‍റെ അളവുകോലാല്‍
പ്രണയത്തിനു പരിതികള്‍ നിശ്ചയിക്കുന്നവര്‍ക്ക്
മുന്നില്‍
ചുണ്ടുകള്‍കോര്‍ത്തുകൊണ്ടു നമുക്കു പ്രണയിക്കാം.
പൂക്കാത്ത പാലകളിന്‍
ചുവട്ടില്‍നിന്നുകൊണ്ട് നമുക്കു പ്രണയം പങ്കിടാം
.
നമ്മുടെ ഭോഗനിശ്വാസങ്ങളുടെ ചൂടുപറ്റി
മോക്ഷമറ്റ പാലപൂവുകള്‍
ആദ്യമായൊന്നു പൂക്കട്ടെ.
നിദ്ര തീണ്ടാത്ത എന്‍റെ കണ്ണുകളില്‍
നിനക്ക് നിന്‍റെ ചുണ്ടുകളെ ഒളിപ്പിക്കാം.
ഉന്മാദം ഒരു രാജ്യമായി പ്രഖ്യാപിച്ച് നമുക്കതിന്‍റെ
,
നിയോണ്‍ വെളിച്ചം അതിരു പങ്കിടാന്‍
വരാത്ത ഇടനാഴികളിന്‍ മറയില്‍നിന്നുകൊണ്ട്
പ്രണയത്തെ ഭോഗിക്കാം.
രാത്രികള്‍ അവസാനിക്കാത്തിടത്തു
വെളിച്ചത്തെ ഭയക്കാതെ സഞ്ചരിക്കാം.
ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍
ശൈത്യം എല്ലു തുളയ്ക്കുമ്പോളും
പരസ്പരം കണ്ണുകളില്‍മാത്രം നോക്കിയിരിക്കാം,
ഒരു വിരലിനാല്‍ പോലും സ്പര്‍ശിക്കാതെ.