Sunday, 18 September 2016

വിവാഹത്തലേന്ന്‍


നാളെ   വീടിനുമു൯പിലായ്   ഒരുങ്ങുന്ന
മേടയില്  നിന്ന്  മറെറാരാണി൯  കൈപിടിച്ച്
ഭാര്യയെന്ന  കപടവേഷം  എനിക്കണിയണം

നിന്റെ ചുംമ്പനച്ചൂടേററു പൊള്ളിയ നെററി
എനിക്കിനി മണമുള്ള കുംകുമക്കറയാല്‍  മറയ്ക്കണം 

വലംപിരിശംഗിനാല്നീ  തീര്‍ത്തൊരാമാലയൊന്നൂരി
പൊന്നി൯  കരിമണിയും  ഒപ്പം  പവനില്‍ 
തീര്‍ത്ത  ഭാരിച്ച   താലിയും  ചാര്‍ത്തണം  ,

നെയ്ത  സ്വപനങ്ങളേയും  നീ  ചൊന്ന
കവിതയും  ഒരേ  ചിതയിലിട്ടു  കത്തിക്കണം,
മഴയെ  വെറുക്കണംപ്രണയം  മറക്കണം,
കരയാ൯  പടിക്കണം ചിരിക്കാ൯ മറക്കണം,

ഇനി  നാലുചുവരുകള്‍ക്കുള്ളിലായ്  
നിന്റെതല്ലാത്ത ചൂടേററുറങ്ങണം,
നാണം  നടിക്കണംപ്രേമം  നടിക്കണംകാമം  നടിക്കണം,
നല്ലൊരു  നടിയായ്  തീരണം,

നിരവധി  വേഷങ്ങള്‍ ഭാവങ്ങള്‍ കെട്ടിയാടണം,
എന്നില്‍ വളരുന്ന  നിന്‍റെ  ഭ്രൂണത്തിനു
മറെറാരഛനെ  ചൂണ്ടികൊടുക്കണം ,

ഒടുവിലായ്
ഇതിനൊന്നുമാകില്ലയെന്നു  തിരിചറിയ്കയില്‍ ,
മച്ചിന്‍   മുകളിലെങ്ങോ  കിടക്കുന്ന
ഒരു  മുഴം  കയറിനായ്  തിരയണം.



5 comments:

  1. Hi,
    There r so many other options ... Don't use coir ... Pls think differently.... While do so....

    ReplyDelete
  2. @ soumya R : she didn't mention it's coir. Maybe she's trying to find a plastic rope!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete