എത്ര മനോഹരമായി എഴുതാൻ ശ്രമിച്ചാലും നിരതെറ്റുന്ന അക്ഷരങ്ങൾ
തെന്നി മാറുന്ന വാക്കുകൾ
എല്ലാത്തിനും വഴിപിഴയ്ക്കുന്നു
നിന്റെ ഓർമ്മകൾ മാത്രാമാണ് എന്നെ കരയിപ്പിക്കുന്നതു
നിനക്കുമാത്രമേ എന്നെ കരയിപ്പിക്കാൻ സാധിക്കുകയുള്ളു
ഒരു ശിലയായി മനസിനെ മാറ്റിയെടുത്തത് അനുഭവങ്ങൾ തന്നെയാണ്
പുച്ഛം ദേഷ്യം പക
എല്ലാത്തിനെയും ഒരു മേലങ്കിയായി പുതച്ചാണ് ഒറ്റയ്ക്കുള്ള ഈയാത്ര
അലക്ഷ്യമായ ഒരു യാത്ര
അവസാനം വന്നുപതിക്കുന്നതു നിന്നിൽ ആണെന്ന് അറിയാമെങ്കിലും തുടക്കത്തിൽ ഇതിനു ലക്ഷ്യമില്ല
സിഗരറ്റുകുറ്റികൾകൊണ്ടു തീർത്ത ഞെരിപ്പോടു ഉള്ളിൽ എവിടെയോ കിടന്നു കത്തുന്നുണ്ട്
ദുർഗന്ധം വമിക്കുന്ന ഇടുങ്ങിയ ട്രെയിൻ കംപാർട്മെന്റുകൾ
ചിതലറിക്കപെട്ട പഴയ ഡയറികൾ
എത്ര അലക്കിയിട്ടും മണം പൂശിയിട്ടും
നിറം വയ്ക്കാത്ത വെൽവെറ്റ് ഷാളുകൾ
എത്ര ഓടിയിട്ടും അവസാനിക്കാത്ത ബോഗികൾ
എല്ലാ യാത്രികരും ഇറങ്ങിയിട്ടും
എല്ലാവരും മറ്റുള്ളവരിലേക്കെത്തിയിട്ടും
എനിക്കുമാത്രം നിന്നെ കാണാനാവുന്നില്ല
This comment has been removed by the author.
ReplyDelete