Friday, 19 May 2017

വിശപ്പ്


പണ്ടെപ്പോഴോ വിശക്കുന്നമ്മേ എന്ന് പറയുമ്പോൾ പഴങ്കഞ്ഞി എടുത്തു തന്നിരുന്ന  അമ്മയെ  വെറുത്തിരുന്നു

ഇന്ന് ചോദ്യങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഒഴിഞ്ഞ പാത്രങ്ങൾ നോക്കി പുറംതിരിഞ്ഞു കിടക്കുന്ന എന്നോട് മകൾക്കെന്തായിരിക്കും തോന്നിക്കാണുക.

1 comment: