എന്നിലെ നിന്നെ എരിച്ചു തീര്ക്കുകയാണ്
ഒരു സിഗരട്ടുകുറ്റിയുടെ രൂപത്തില്‍ .
പക്ഷെ നീ ഒരു അര്ബുധമായി എന്റെ ഞരമ്പുകളിലൂടെ
ശിരസിലേയ്ക്ക് കടന്നുചെല്ലുന്നു
എന്റെ കൈവിരലുകളെ നിയന്ത്രിക്കുന്നു
എന്നില്‍ ഒരു കവിതയായി പടരുന്നു
നിനക്കുവേണ്ടി മാത്രമാണു ഞാന്‍
എഴുതേണ്ടതെന്നു വാശിപിടിക്കുന്നു
എന്റെ ചലനങ്ങളെ യാന്ത്രികമാക്കുന്നു.
വറ്റാത്ത ഉറവപോലെ നീ നിലത്തെറ്റിയൊഴുകുന്നു
എന്നിട്ടുമെന്തേ ഞാൻ വറ്റിവരണ്ടു പോകുന്നത് ഇന്നും
No comments:
Post a Comment