Sunday, 14 June 2020

Edward Eyer - Romantic Couple Kiss Black And White (#596173) - HD ...



കൃത്രിമമായ ഒരു ലോകം പണിതു ഇല്ലാത്ത തിരക്കുകളിലും മൊബൈൽ സ്ക്രീനിന്റെ ചത്രുരക്കട്ടകൾക്കുളിലും മാത്രം വട്ടം കറങ്ങിയിരുന്ന എന്നെ എങ്ങനെയാണ് നിങ്ങൾ ഈ രണ്ടു ദിവസങ്ങളായി ഒരു പകൽസ്വപ്നം കാണുന്ന പെൺകുട്ടിയായി മാറ്റിയത്.  നിങ്ങള്ക്ക് വേണ്ടി എഴുതാൻ പ്രേരിപ്പിക്കുന്നത് എന്തിനാണ്. അസഹിഷ്ണുതകൾ  നിറഞ്ഞ ഈ കാത്തിരുപ്പിനെ ദീർഘിപ്പിക്കാതിരിക്കാൻ നിങ്ങൾക്കുമുന്നിൽ സമർപ്പിക്കേണ്ട കപ്പത്തിന്റെ വിലയെത്രയാണ് .  

ശ്വാസനിശ്വാസങ്ങളുടെ ഉയർച്ചതാഴ്ക്കനുസരിച്ചു  ആടുന്ന ശരീരത്തെ നിങ്ങൾ താങ്ങിയെടുത്തിരുന്നുവെങ്കിലെന്നു ആശിക്കുന്നു. കുട്ടികളെ പോലെ നിങ്ങളുടെ ലാളനയ്ക്ക് വേണ്ടി ഞാൻ വാശിപിടിക്കട്ടെ ?       തൂവലിന്റെ പോലും ഭാരമില്ലാതെ, നിങ്ങളുടെ നഗ്നമായ നെഞ്ചിലേക്ക് ഞാൻ പെയ്യുകയാണെന്നു തോന്നിപ്പിക്കുന്നതെന്തിനാണ് ? 



എത്രയോ തവണ പ്രണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഞാൻ ഇതേ പോലെ കാമിക്കപ്പെട്ടിട്ടില്ല. നാണത്തിനു പിന്നിൽ മറച്ചു പിടിച്ചിരുന്ന എന്നെ എന്ത് ലാഘവത്തോടെയാണ് നിങ്ങൾക്കുമുന്നിൽ ഞാൻ  തുറന്നിട്ടത്. സ്ഥിരം ക്ളീഷേകളാണെങ്കിലും തൊട്ടുകാണിക്കാനാവാത്ത എന്തോ ഒന്ന്  ഇതിനില്ലേ. നമുക്കിടയിലെവിടെയോ ഇല്ലേ ?



നിങ്ങളുടെ പ്രിയപ്പെട്ടവൾ ഞാനല്ലെന്നു അറിഞ്ഞിട്ടും  നിങ്ങൾപറയുന്ന കള്ളങ്ങൾ  എന്തുകൊണ്ടാണ് എന്നെ ആനന്ദിപ്പിക്കുന്നത് ?   നിങ്ങളുടെ ചുണ്ടുകളുടെ ആകാരം പോലും എങ്ങിനെയാണ് എന്നിൽ ലഹരി നിറയ്ക്കുന്നത് . നിങ്ങൾ അയച്ച സന്ദേശങ്ങളിലോരോന്നും എത്ര ആവർത്തി വായിച്ചാലാണ് മടുപ്പിലേയ്ക്ക് കൂപ്പുകുത്തുക . 



ദുഷ്ടനായ കാമുകാ,   വഴിപിഴച്ച എന്റെ തോന്നലുകളെ  ഞാനൊന്ന് ശുദ്ധീകരിക്കട്ടെ !

2 comments: